BREAKING NEWS
dateTHU 26 FEB, 2026, 11:07 AM IST
dateTHU 26 FEB, 2026, 11:07 AM IST
back
Homeregional
regional
SREELAKSHMI
Wed Sep 24, 2025 05:01 PM IST
സ്‌കൂളിലേക്ക് കൊണ്ടുപോകുംവഴി ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
NewsImage

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വഴി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോടാണ് സംഭവം. വളയനാട് സ്വദേശി ഹരിദാസനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഹരിദാസന്റെ ഓട്ടോയിൽ പെൺകുട്ടി സ്‌കൂളിലേക്ക് പോവുകയായിരുന്നു. ഇതിനിടെ വഴിയിൽ വച്ചാണ് ഇയാൾ പീഡിപ്പിച്ചത്. മറ്റൊരു കുട്ടിയുടെ രക്ഷിതാവ് ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ അബദ്ധത്തിൽ കോൾ അറ്റന്റ് ചെയ്‌തതാണ് സംഭവത്തിൽ വഴിത്തിരിവായത്.പെൺകുട്ടി കരയുന്ന ശബ്‌ദം കേട്ട രക്ഷിതാവ് വിവരം സ്‌കൂൾ അധികൃതരെ അറിയിച്ചു. ഇക്കാര്യം ഉടൻ സ്‌കൂൾ അധികൃതർ പൊലീസിൽ അറിയിച്ചു. പിന്നാലെ ഹരിദാസനെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ച വിവരം ഇയാൾ പൊലീസിനോട് പറഞ്ഞത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE