BREAKING NEWS
dateSAT 11 APR, 2026, 7:57 PM IST
dateSAT 11 APR, 2026, 7:57 PM IST
back
Homeregional
regional
Aswani Neenu
Sat Apr 11, 2026 04:24 PM IST
മോഷ്ട്ടാവ് എത്തിയത് ഥാറിൽ; പെരിങ്ങത്തൂരിൽ വീടുകളിൽ നിന്നും സ്വർണവും ലാപ്ടോപ്പും കവർന്നു
NewsImage

ചൊക്ലി: പെരിങ്ങത്തൂരിൽ പട്ടാപകൽ വീടുകളിൽ മോഷണം. മൂന്ന് പവൻ സ്വർണാഭരണവും, ലാപ്ടോപ്പും നഷ്ട്ടമായി. മോഷ്ടാവെത്തിയത് ആഡംബര വാഹനമായ ഥാറിൽ. പെരിങ്ങത്തൂർ സേഫ് നഗറിൽ കല്ലാടത്തിൽ ആയിഷ, തയ്യുള്ളതിൽ റഫീഖ് എന്നിവരുടെ വീടുകളിലാണ് ഉച്ചക്ക് 12.45 ഓടെ മോഷണം നടന്നത്. ആയിഷ വീടിന് പിറകുവശത്ത് പണിയെടുക്കുമ്പോഴാണ് മോഷ്ടാവ് മുൻവശം വഴി അകത്തു കയറി അലമാരയിൽ സൂക്ഷിച്ച മൂന്ന് പവന്റെ സ്വർണാഭരണം കവർന്നത്. 

ആയിഷയുടെ മകനെത്തി അലമാരയിലെ സാധനങ്ങൾ വലിച്ചിട്ടത് കണ്ട് ചോദിച്ചപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്. തുടർന്ന് സി.സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആഡംബര വാഹനമായ ഥാർ ജീപ്പിലെത്തിയ ആളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടത്. കർണാടക രജിസ്ട്രേഷനിലുള്ള KA O2 MV 9083 നമ്പർ ഥാർ ജീപ്പിലാണ് മോഷ്ടാവ് എത്തിയത്. സമാന രീതിയിലാണ് സമീപത്തെ തയ്യുള്ളതിൽ റഫീഖിന്റെ വീട്ടിൽ നിന്നും ലാപ്പ്ടോപ്പ് കവർന്നത്. റഫീഖ് പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. ചൊക്ലി സി ഐ വി. ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE