കോഴിക്കോട്: ചേവായൂരിൽ നിയന്ത്രണംവിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു. ഇടറോഡിൽനിന്നും പ്രധാന റോഡിലേക്ക് കയറുന്നതിനിടെ സമീപത്തെ വീടിന്റെ ഗെയ്റ്റും മതിലും തകർത്തശേഷം കിണറ്റിലേക്ക് തലകീഴായി വീഴുകയായിരുന്നു.
കിണറിന് മുകളിലുള്ള ഇരുമ്പ് നെറ്റിൽ തങ്ങിയാണ് കാർ നിന്നത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ചേവായൂർ സ്വദേശി രാധാകൃഷ്ണനാണ് വാഹനം ഓടിച്ചിരുന്നത്. കാറിനുള്ളിൽ കുടുങ്ങിയ ഇദ്ദേഹത്തെ അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്. നിസാര പരിക്കുകളുണ്ട്..