BREAKING NEWS
dateTHU 21 NOV, 2024, 3:00 PM IST
dateTHU 21 NOV, 2024, 3:00 PM IST
back
Homeregional
regional
Arya
Fri Dec 08, 2023 12:22 PM IST
മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ വടകര സ്വദേശി നൽകിയ പരാതി കോഴിക്കോട് റൂറൽ എസ്.പി അന്വേഷിക്കും
NewsImage

കോഴിക്കോട്: നവകേരള സദസിനിടെ അഹമ്മദ് ദേവർകോവിലിനെതിരെ ഉയർന്ന സാമ്പത്തികതട്ടിപ്പ് പരാതി കോഴിക്കോട് റൂറൽ എസ്.പി അന്വേഷിക്കും. വടകര മുട്ടുങ്ങൽ സ്വദേശി യുസഫ് നൽകിയ പരാതിയിലാണ് നടപടി. മന്ത്രി അഹമ്മദ് ദേവർകോവിൽ 63 ലക്ഷം രൂപ നൽകാനുണ്ടെന്ന് കാണിച്ചാണ് നവകേരള സദസ്സിൽ പരാതി നൽകിയത്. 2015 ലെ വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയിൽ നിന്നും തനിക്ക് അനുകൂലമായ വിധി ഉണ്ടായിട്ടും പണം നൽകാൻ തയാറായില്ലെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്.

കേസിൽ രണ്ടുവർഷം തടവും 63 ലക്ഷം രൂപയും നൽകാനാണ് കോടതി ഉത്തരവുണ്ടായിരുന്നത്. അഹമ്മദ് ദേവർകോവിലിന്റെ പരാതി പരിഗണിച്ച ജയിൽശിക്ഷ ഒഴിവാക്കിയെങ്കിലും പണം നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ പണം നൽകാതെ വഞ്ചിക്കുകയായിരുന്നെന്നാണ് പരാതിക്കാരൻ പറയുന്നത്. കഴിഞ്ഞ നവംബർ 24നാണ് നവകേരള സദസിൽ മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. എന്നാൽ, തനിക്കെതിരെ ഉയർന്ന പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ആർക്കും പണം നൽകാനില്ലെന്നും അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചിരുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും നവകേരള സദസ്സിന്റെ ശോഭക്കെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE