കോഴിക്കോട്: കാരശ്ശേരി വലിയ പറമ്പിൽ പ്രതിയെ പിടിക്കാൻ എത്തിയ പോലീസുകാർക്ക് വെട്ടേറ്റു. കാർ മോഷണക്കേസിലെ പ്രതിയായ വലിയപറമ്പ് സദേശി അർഷാദാണ് പൊലീസുകാരെ വെട്ടിപരിക്കേൽപ്പിച്ചത്. വയനാട് കല്പറ്റയില്‍ നിന്നുമാണ് ഇയാള്‍ കാര്‍ മോഷ്ടിച്ചത്.
വൈകീട്ട് 3.30ഓടെ പ്രതിയുടെ വീട്ടിൽ വെച്ചാണ് സംഭവം. വയനാട് എസ്പി യുടെ സ്ക്വാഡ് അംഗങ്ങൾക്കാണ് വെട്ടേറ്റത്. സി.പി.ഒമാരായ ശാലു, നൗഫൽ എന്നിവർക്ക് വെട്ടേറ്റു. രണ്ടുപേരുടെയും കൈയിലാണ് വെട്ടേറ്റത്. വെട്ടേറ്റ പൊലീസുകാരെ മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ എത്തിച്ചു. മുക്കം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.