കോഴിക്കോട് ; കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ പുക കാരണം രോഗികൾ മരിച്ചെന്ന ആരോപണം നിഷേധിച്ച് അധികൃതർ. മരിച്ച അഞ്ചുപേരിൽ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നുവെന്നും മറ്റുള്ളവർ അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നുവെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.
പുക ശ്വസിച്ചുള്ള മരണമല്ല. ഒരാൾ തൂങ്ങി മരിക്കാൻ ശ്രമിച്ചതാണ്. കൊണ്ടു വന്നപ്പോഴേ മരിച്ചിരുന്നു. ഒരാൾ വായിൽ അർബുദം ബാധിച്ച് വന്നതാണ്. കൗണ്ട് കുറഞ്ഞ് രോഗബാധയായി വന്നതായിരുന്നു. അതീവ ഗുരുതരമായിരുന്നു. ഒരാൾക്ക് അതീവ കരൾരോഗമായിരുന്നു. വൃക്ക തകാരാറിലായിരുന്നു. മറ്റൊരാൾക്ക് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. രണ്ടു പേർ ഉച്ചയ്ക്ക് ശേഷം വന്നതാണ്. വയനാടിൽ നിന്ന് വന്ന സത്രീ വിഷം കഴിച്ചാണ് ഇവിടെയെത്തിയത്. പുക വന്നപ്പോഴേ അവരെ മാറ്റിയിരുന്നു. ഇതിൽ തൂങ്ങി മരിച്ചതും വിഷം കഴിച്ചുമരിച്ചതുമായ രണ്ടുപേരെ പോസ്റ്റ്‌മോർട്ടം ചെയ്യും. മറ്റുള്ള മരണങ്ങളിൽ ബന്ധുക്കളുമായി സംസാരിച്ചതിന് ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.മെഡിക്കൽ കോളേജിലുണ്ടായ പുകയിൽ മരണം സംഭവിച്ചുവെന്ന് ടി. സിദ്ദിഖ് ആരോപിച്ചതിന് പിന്നാലെയാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.