BREAKING NEWS
dateTHU 21 NOV, 2024, 3:28 PM IST
dateTHU 21 NOV, 2024, 3:28 PM IST
back
Homeregional
regional
Aswani Neenu
Tue May 14, 2024 08:43 AM IST
ആംബുലൻസ് വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി; നാദാപുരം സ്വദേശി രോഗി വെന്തുമരിച്ചു
NewsImage

കോഴിക്കോട്: നഗരത്തിൽ ആംബുലൻസ് വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാർ റോഡിലേക്ക് തെറിച്ചുവീണു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

ചൊവ്വാഴ്ച പുലച്ചെ മൂന്നരയോടെ മിംസ് ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു അപകടം. മലബാർ മെഡിക്കൽ കോളജിൽനിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് സംഭവം. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. ആംബുലൻസിൽ കുടുങ്ങിപ്പോയ സുലോചന സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE