BREAKING NEWS
dateTUE 24 JUN, 2025, 11:25 PM IST
dateTUE 24 JUN, 2025, 11:25 PM IST
back
Homeregional
regional
SREELAKSHMI
Tue Jun 17, 2025 11:51 AM IST
താമരശ്ശേരിയിൽ മദ്യലഹരിയിലായിരുന്ന പിതാവിൻ്റെ കുത്തേറ്റ് മകന് പരുക്ക്
NewsImage

താമരശ്ശേരി: മദ്യലഹരിയിൽ പിതാവ് മകനെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. കൊട്ടാരക്കാത്ത് പാലത്തിനു സമീപം താമസിക്കുന്ന റാഷിദ് (24) നാണ് കൈയ്ക്കും കാലിൻ്റെ തുടയ്ക്കും കുത്തേറ്റത്. വയറിന് നേരെ കത്തി കൊണ്ട് കുത്താൻ തുനിഞ്ഞപ്പോൾ കൈ കൊണ്ട് തടയാൻ ശ്രമിച്ചതോടെയാണ് കൈയ്ക്കും കാലിനും കുത്തേറ്റത്. പിതാവ് നൗഷാദ് തന്റെ ഉമ്മയുമായി വഴക്കുണ്ടാക്കുന്നതിനിടെ മകൻ തടയാൻ ശ്രമിക്കുകയായിരുന്നു. 

റാഷിദും നൗഷാദിന്റെ ഉമ്മയുമാണ് കൊട്ടാരക്കോത്ത് വീട്ടിൽ താമസിച്ചിരുന്നതിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.ത്. നൗഷാദ് കൊടുവള്ളിക്ക് സമീപം മറ്റൊരു വിവാഹം കഴിച്ച് താമസിക്കുകയാണ്. ഇടക്ക് മാത്രമാണ് ഇയാൾ കൊട്ടാരക്കോത്ത് വീട്ടിൽ എത്താറുള്ളത്. വീട്ടിൽ എത്തുമ്പോഴെല്ലാം നൗഷാദ് മദ്യലഹരിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് എന്ന് നാട്ടുകാർ പറയുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഷിദ് അപകടനില തരണം ചെയ്തതായാണ് വിവരം. പിതാവ് നൗഷാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE