കൊച്ചി: കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സി ബിഎസ്ഇ സിലബസ് വിദാർത്ഥികളെ ദോഷകരമായി ബാധിക്കുന്നതായി കാണിച്ചുള്ള ഹർജിയിലാണ് വിധി.കഴിഞ്ഞയാഴ്ചയാണ് കീം പരീക്ഷാഫലം പുറത്തുവന്നത്. പ്രവേശന നടപടി തുടങ്ങാൻ ഇരിക്കെയാണ് സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടുള്ള വിധി വന്നത്.
കീമിന്റെ പ്രോസ്‌പെക്ടസിൽ അടക്കം മാറ്റംവരുത്തിയതിനെയും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. പ്രോസ്‌പെക്ടസിൽ പറഞ്ഞിരുന്നതിന് വിരുദ്ധമായി മാർക്ക് ഏകീകരണം നടത്തിയത് പരീക്ഷയ്ക്കുശേഷമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഫലം കോടതി റദ്ദുചെയ്തത്.