BREAKING NEWS
dateFRI 27 JUN, 2025, 6:06 AM IST
dateFRI 27 JUN, 2025, 6:06 AM IST
back
Homeregional
regional
SREELAKSHMI
Thu Jun 26, 2025 10:06 AM IST
കോഴിക്കോട് സാമൂതിരി രാജാ കെ.സി.രാമചന്ദ്രന്‍ രാജ അന്തരിച്ചു
NewsImage

കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ(93) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം. രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന മാനേജ്മെന്റ് കൺസൾട്ടന്റ് വിദഗ്‌ധൻ കൂടിയായ അദ്ദേഹം രണ്ടു മാസം മുമ്പാണ് സാമൂതിരിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ താമസക്കാരനായ കെ.സി.ആർ. രാജ നാല്പതു വർഷത്തിലേറെ ബിസിനസ് മാനേജ്മെന്റ്- മാനേജ്‌മെന്റ് അധ്യയന- മാനേജ്‌മെന്റ് കൺസൾട്ടൻസി മേഖലയിലെ സജീവസാ ന്നിധ്യമായിരുന്നു. എസ്‌പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ, മുംബൈ ഗാർവേർ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് കരിയർ എജുക്കേഷൻ സ്ഥാപക ഡയറക്ടർ, ജിഐഡിസി രാജ്ജു ഷോർഫ് റോഫേൽ മാ നേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് അഡ്വൈസർ, മുംബൈ മാനേജ്മെന്റ് അസോസി യേഷൻ ഗവേഷണവിഭാഗം ചെയർമാൻ, അഹ മ്മദാബാദ് മാനേജ്‌മെന്റ് അസോസിയേഷൻ അക്കാദമിക് അഡ്വൈസർ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും വിവിധ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് ഉപദേഷ്ടാവായിരുന്നു. കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം പരേ തയായ മഹാദേവി തമ്പുരാട്ടിയുടെയും പരേതനായ ജാതവേദൻ നമ്പൂതിരിയുടെയും ഏകമകനാണ്. ഭാര്യ: ഇന്ദിര രാജ മേനോൻ. മക്കൾ: കല്യാണി രാജ മേനോൻ (ബെംഗളൂരൂ), നാരായൺമേനോൻ (യുഎസ്എ). മരു മക്കൾ: കൊങ്ങശ്ശേരി രവീന്ദ്രനാഥ് മേനോൻ (റിട്ട. സിവിൽ എൻജിനിയർ, അബുദാബി), മിനി ഉണ്ണികൃഷ്ണമേനോൻ (യുഎസ്എ)

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE