കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് 16 വയസ്സുള്ള മൂന്ന് ആൺകുട്ടികൾ ചാടിപ്പോയി. രണ്ടു കുട്ടികളെ കണ്ടെത്തി.താമരശ്ശേരി, കുരുവട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരാൾക്കായി ചേവായൂര്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കളിക്കാനായി പുറത്തിറക്കിയപ്പോഴാണ് കുട്ടികൾ ചാടിപ്പോയതെന്ന് പോലീസ് പറഞ്ഞു. സമയംകഴിഞ്ഞിട്ടും മൂന്നുപേരെമാത്രം കാണാതായപ്പോൾ ചിൽഡ്രൻസ് ഹോം അധികൃതർ ചേവായൂർ പോലീസിൽ പരാതിനൽകുകയായിരുന്നു. ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് രണ്ടുപേരെ കണ്ടെത്തിയത്.