കക്കോടി: വീട്ടുമുറ്റത്തെ കിണര്‍ വെള്ളത്തിന്റെ നിറംമാറ്റത്തിന്റെ കാരണംതേടി വീട്ടുടമയും ആരോഗ്യവകുപ്പും. മടവൂര്‍ പഞ്ചായത്തിലെ ചക്കാലക്കല്‍ തറയങ്ങല്‍ മരക്കാറിന്റെ വീട്ടിലെ കിണറ്റിലെ ജലത്തിനാണ് നിറവ്യത്യാസം. കഴിഞ്ഞ രണ്ടുദിവസമായി കിണറ്റിലെ വെള്ളത്തിന് കടുംനീല നിറമാണ്.പത്തടിയോളം ആഴമുള്ള ആള്‍മറയുള്ള വലയിട്ട് വൃത്തിയായി സൂക്ഷിക്കുന്ന കിണറിനാണ് നിറവ്യത്യാസം കണ്ടത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (ജെഎച്ച്ഐ) അനഘ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്കയച്ചു. പരിശോധനാഫലം വന്നാല്‍ മാത്രമേ കാരണം അറിയാന്‍ കഴിയൂവെന്ന് ജെഎച്ച്ഐ പറഞ്ഞു.