കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിനെതിരേ പോലീസെടുത്ത പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. സ്ഥാപനത്തിനും എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് കേസ് റദ്ദാക്കിയത്. ലഹരിക്കെതിരായ പരമ്പരയിലെ വിവരങ്ങളുടെ പേരിലാണ് മാധ്യമത്തിനെതിരേ പോലീസ് കേസെടുത്തിരുന്നത്. പരമ്പര സദുദ്ദേശ്യപരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ക്ക് പുറമേ ക്രിമിനല്‍ ഗൂഢാലോചനയും വ്യാജരേഖ ചമയ്ക്കലും ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ചാനലിനെതിരെ ചുമത്തിയിരുന്നു.