BREAKING NEWS
dateSUN 6 JUL, 2025, 4:26 AM IST
dateSUN 6 JUL, 2025, 4:26 AM IST
back
HomeSports
Sports
SREELAKSHMI
Mon Sep 09, 2024 10:07 AM IST
ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കാണാനെത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: ആശുപത്രിയുടെ പേരിൽ കേസ്
NewsImage

തിരുവമ്പാടി: ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ മറ്റൊരു സ്നേഹിതനോടൊപ്പം ആശുപത്രിയിലെത്തിയ അബിൻ ബിനു (27) വൈദ്യുതാഘാതമേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് ആശുപത്രിയുടെപേരിൽ പോലീസ് കേസെടുത്തു. അബിന്റെ ബന്ധു അനീഷ്‌മോൻ ആന്റണി നൽകിയ പരാതിപ്രകാരമാണ് കേസെടുത്തത്.

ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർമാരുടെയും ശാസ്ത്രീയവിദഗ്ധന്മാരുടെയും നേതൃത്വത്തിൽ ആശുപത്രിയിൽ പരിശോധന നടത്തിയതായും വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചതായും തിരുവമ്പാടി എസ്.ഐ. വി.കെ. റസാഖ് പറഞ്ഞു. തുടരന്വേഷണം നടത്തിയ ശേഷമേ പ്രതിപ്പട്ടിക തയ്യാറാക്കാൻ കഴിയൂ.

തിരുവമ്പാടി ചവലപ്പാറ പുതിയകുന്നേൽ ബിനു-രാജി ദമ്പതിമാരുടെ മകനായ അബിൻ ബിനു കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കൂടരഞ്ഞി കരിങ്കുറ്റിയിലെ സെയ്ന്റ് ജോസഫ്സ് ആശുപത്രി കാന്റീനിനു സമീപം വൈദ്യുതാഘാതമേറ്റ് മരിച്ചത്. ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതര സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി അബിന്റെ പിതാവ് താമരശ്ശേരി ഡി. വൈ.എസ്.പി.ക്കും പരാതി നൽകിയിട്ടുണ്ട്. വൈദ്യുതാഘാതമേറ്റ മകന് വിദഗ്ധചികിത്സ ലഭ്യമാക്കാനോ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യാനോ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.രക്ഷപ്പെടുത്തുന്നതിനിടെ കൂടെയുണ്ടായിരുന്ന സ്നേഹിതനും ഷോക്കേറ്റിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING