BREAKING NEWS
dateFRI 4 APR, 2025, 7:20 AM IST
dateFRI 4 APR, 2025, 7:20 AM IST
back
Homeregional
regional
SREELAKSHMI
Fri Oct 18, 2024 07:19 PM IST
ഇനി മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാൽ പേടിക്കേണ്ട; സിഐഇആര്‍ കണ്ടെത്തും
NewsImage

കോഴിക്കോട് : നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ സെന്റർ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഐഇആർ) മുഖാന്തരം കണ്ടെത്തി നൽകി മികവുകാട്ടുകയാണ് കോഴിക്കോട്‌ ടൗൺ പൊലീസ്. ഒരുവർഷത്തിനിടെ ഡിവിഷൻ പരിധിയിലെ വിവിധ സ്റ്റേഷനുകൾക്ക് കീഴിൽ മോഷണം പോയതും നഷ്ടപ്പെട്ടതുമായ 250 ഓളം ഫോണുകളാണ് ഇത്തരത്തിൽ കണ്ടെത്തിത്. 26 ഫോണുകൾ കഴി‍ഞ്ഞ ദിവസം ടൗൺ എസിപി ടി കെ അഷ്റഫ് ഉടമകൾക്ക് കൈമാറി. 

സിഐഇആറിൽ രജിസ്റ്റർചെയ്താൽ നഷ്ടപ്പെട്ട മൊബൈൽഫോണുകൾ ഏതുതരത്തിൽ ഉപയോഗിച്ചാലും കണ്ടുപിടിക്കാൻ സാധിക്കും. റിപ്പോർട്ടുചെയ്യുന്നതിന് നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ സ്മാർട്ട് ഫോണിൽ ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന സിം കാർഡുകളുടെ മൊബൈൽ നമ്പർ, 15 അക്ക ഐഎംഇഐ നമ്പർ നമ്പർ, ഇൻവോയ്‌സ് തുടങ്ങിയവ ആവശ്യമാണ്. ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് പൊലീസ് പരാതിയുടെ ഡിജിറ്റൽ പകർപ്പും വേണം.അതുകൊണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാൽ കണ്ടെത്തൽ വേ​ഗത്തിലാകും. അപേക്ഷ നൽകിയാൽ റിക്വസ്റ്റ് ഐഡി ലഭിക്കും. ഇതുപയോഗിച്ച് ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നടപ്പായോ എന്ന് പരിശോധിക്കാം. 

പൊലീസ് ഫോൺ പിന്തുടർന്ന്‌ കണ്ടെത്തി നിലവിൽ ഉപയോഗിക്കുന്ന ആളെയാണ് വിവരം അറിയിക്കുക. വിളി സ്റ്റേഷനിൽനിന്നാകുന്നതോടെ ഭൂരിപക്ഷം പേരും ഫോൺ പൊലീസിനു തിരിച്ചുനൽകും. പലതും മോഷ്ടാക്കൾ തന്നെ സ്‌റ്റേഷനിൽ അയച്ചുനൽകുന്നുമുണ്ട്. കഴിഞ്ഞ വർഷം ജില്ലയിൽ 3527 പരാതിയാണ് രജിസ്റ്റർചെയ്തത്‌. ഇതിൽ 926 ഫോണുകൾ പൊലീസ് പിന്തുടരുന്നുണ്ട്. 600 ഫോണുകൾ കണ്ടെത്തി ഉടമകൾക്ക്‌ കൈമാറി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE