
മണിയൂർ : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മാതാവിന്റെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്. ഐ - മഹിളാ അസോസിയേഷൻ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നു.ഫിബ്രവരി 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പയ്യോളി പോലീസ് സ്റ്റേഷനിലക്കാണ് മാർച്ച്.
ഒളിവിലായിരുന്ന കുട്ടിയുടെ മാതാവിനെ പയ്യോളി പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കീഴൽ ബാങ്ക് റോഡിൽ ചങ്ങരോത്ത് അബ്ദുൾ റഫീഖ് (48), പെൺകുട്ടിയുടെ മാതാവ് എന്നിവർക്കെതിരെയാണ് പയ്യോളി പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.അബ്ദുൾ റഫീഖ്, തന്റെ പെൺ സുഹൃത്തായ മാതാവിന്റെ സഹായത്തോടെയാണ് 12 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിൽ പെൺകുട്ടി സംഭവം വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ടര വർഷത്തോളമായി പെൺകുട്ടി പീഡനത്തിനിരയായെന്നാണ് വിവരം.വ്യവസായ പ്രമുഖൻ വിദേശത്തേക്ക് കടന്നതായാണ് വിവരം.
ഇയാളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി മേൽനടപടികൾ സ്വീകരിക്കണമെന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും
ഡി.വൈ.എഫ്. ഐ മണിയൂർ മേഖല കമ്മിറ്റി - മഹിളാ അസോസിയേഷൻ മണിയൂർ വില്ലേജ് കമ്മിറ്റി ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.അറസ്റ്റ് ചെയ്ത മാതാവിനെ ഒളിവിൽ താമസിപ്പിച്ചവരെ പ്രതിചേർത്ത് കസ്റ്റഡിയിലെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.