BREAKING NEWS
dateMON 16 MAR, 2026, 3:45 PM IST
dateMON 16 MAR, 2026, 3:45 PM IST
back
Homeregional
regional
SREELAKSHMI
Mon Mar 16, 2026 10:05 AM IST
നവദമ്പതികൾക്ക് സർപ്രൈസ് നൽകാൻ കൂട്ടുകാർ ഗുണ്ട് പൊട്ടിച്ചു: വധു ബോധം കെട്ട് വീണു
NewsImage

കൊച്ചി: നവദമ്പതികൾക്ക് സർപ്രൈസ് കൊടുക്കാൻ കൂട്ടുകാർ പൊട്ടിച്ച ഗുണ്ടാണ് തെക്കുംഭാഗത്ത് കല്യാണ റിസപ്ഷനിൽ വില്ലനായത്. ശബ്ദം കേട്ട് വധു ബോധം കെട്ടുവീണതോടെ ഹാളിൽ ആശങ്കയുമായി. തെക്കുംഭാഗം സരസ്വതീ വിലാസം എൽ.പി സ്കൂൾ ഹാളിൽ ഞായറാഴ്ച്ച വൈകിട്ട് നടന്ന വിവാഹ സൽക്കാരത്തിലായിരുന്നു സംഭവം.

വധൂവരൻമാർ ഇരിക്കുന്ന സ്റ്റേജിനും റോഡിനുമിടയിലുള്ള ഭാഗത്തായിരുന്നു ഗുണ്ട് പൊട്ടിച്ചത്. ശബ്ദം കേട്ട് ഞെട്ടി ബോധം കെട്ടു വീണ വധുവിനെ ഉടൻ തന്നെ ബന്ധുക്കൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വധുവുമായി ബന്ധുക്കൾ മടങ്ങി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE