മലപ്പുറം: ഭാരതപുഴയിൽ തവനൂർ ക്ഷേത്രക്കടവിൽ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു. തവനൂർ കെസിഎസ്‌ടി കോളേജിലെ ഓഫീസ് ജീവനക്കാരിയായ പയ്യോളി സ്വദേശി മോളിയുടെ മകൻ ആയൂർ രാജു (13), ഇവരുടെ സഹോദരിയുടെ മകൻ അശ്വിൻ രമേശ് (11) എന്നിവരാണ് മരിച്ചത്.
തവനൂർ കാർഷിക കോളജിന് സമീപം പുഴയിൽ കളിക്കുന്നതിനിടെയാണ് വിദ്യാർഥികൾ മുങ്ങിമരിച്ചത്. പുഴയുടെ തീരത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ പന്തെടുക്കാൻ ആഴമുള്ള ഭാഗത്തേക്ക് പോയപ്പോഴാണ് അപകടം.