കൊയിലാണ്ടി: കൊല്ലത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട്ടു മുറി സ്വദേശി വണ്ണാം കണ്ടി നിധിനാണ് മരിച്ചത്. ഇന്നലെ രാത്രി കൊല്ലം റെയില്‍വെ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാബുവിന്റെയും വിജിയുടെയും മകനാണ്. ഭാര്യ: ആര്യശ്രീ. മക്കള്‍: ആഗ്‌നേയന്‍, സിയാറ. സഹോദരന്‍: വിപിന്‍. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.