
കൊയിലാണ്ടി: കല്ലുമ്മക്കായ പറിക്കുന്നതിനിടയില്‍ യുവാവ് കടലില്‍ മുങ്ങിമരിച്ചു.കൊല്ലം ലക്ഷം വീട്ടില്‍ മുഹമ്മദലിയുടെ മകന്‍ റഷീദ് (22) ആണ് മരിച്ചത്. വൈകീട്ട് 3.30 ഓടെ കൊല്ലം പാറപ്പള്ളി കടപ്പുറത്ത് കല്ലുമ്മക്കായ പറിക്കവെയാണ് അപകടം.
ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. .