വേളം: കൃഷി ഭൂമിയില്‍ കൃഷി നശിപ്പിക്കുകയായിരുന്ന കാട്ടു പന്നിയെ തത്സമയം വെടിവെച്ചു കൊന്നു. വേളം ഗ്രാമ പഞ്ചായത്തില്‍ 5-ാം വാര്‍ഡില്‍ കാപ്പുമലക്കടുത്ത് കുഴിച്ചാലില്‍ നാരായണിയുടെ കൃഷി ഭൂമിയില്‍ തെങ്ങിന്‍തൈ നശിപ്പിക്കുകയായിരുന്ന പന്നിയെയാണ് അർദ്ധ രാത്രിയോടെ അംഗീകൃത ഷൂട്ടര്‍ പ്രദീപ്കുമാര്‍ അരൂര്‍ വെടിവെച്ചു കൊന്നത്. നേരത്തെയും പല വട്ടം ഇവിടങ്ങളിൽ പന്നികൂട്ടും കൃഷി നശിപ്പിച്ചിരുന്നു. പന്നി കൃഷി നശിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് വാര്‍ഡ് മെമ്പർ കെ സിത്താര ഷൂട്ടറെ വിവരമറിയിക്കുകയായിരുന്നു. ഉടനെ സ്ഥലത്തെത്തിയ ഷൂട്ടര്‍ പന്നിയെ വെടി വെക്കുകയായിരുന്നു.