വടകര : കഞ്ചാവ് കൈവശംവെച്ച കേസിൽ യുവാവിന് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് നരിക്കുനി പാറന്നൂർ കൊള്ളരിക്കൽ മീത്തൽ വിഷ്ണു (24)നെയാണ് വടകര എൻ.ഡി.പി.എസ്. കോടതി ജഡ്ജി വി.ജി. ബിജു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുമാസംകൂടി കഠിനതടവ് അനുഭവിക്കണം. 2018 ഒക്ടോബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. വെള്ളയിൽ റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിൽവെച്ച് 10 കിലോ 750 ഗ്രാം കഞ്ചാവുമായി നടക്കാവ് പോലീസാണ് വിഷ്ണുവിനെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.വി. ലിജീഷ് ഹാജരായി.