
ഉള്ളിയേരി: കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ മണ്ഡലമഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പ ഭജന നടത്തി. ക്ഷേത്രം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ കാർമികത്വം വഹിച്ചു. വിശേഷാൽ പൂജകളും ഉണ്ടായി. മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി ദിവസവും വിശേഷൽ പൂജ ഉണ്ടായിരിക്കും. ഭക്ത ജനങ്ങളുടെ നിറഞ്ഞ പങ്കളിത്തമുണ്ടായി.