പയ്യോളി: തിക്കോടി പഞ്ചായത്തിലെ പള്ളിക്കരയിൽ രണ്ട് കുട്ടികൾക്ക് അമീബിക് മസ്തിഷകജ്വരമെന്ന് സംശയം.
രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ ഒരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും, മറ്റൊരു കുട്ടിയെ മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും കിഴൂരിലെ പൊതുകുളമായ തെരുകാട്ടുംകുളത്തിൽ കുളിച്ചവരാണ്. സംഭവശേഷം കുളം പയ്യോളി നഗരസഭ ആരോഗ്യവകുപ്പ് അടച്ചിട്ടു.