പയ്യോളി: തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് ക്യാമ്പിനോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പുമായി സഹകരിച്ച് "സമം ശ്രേഷ്ഠം" സ്ത്രീകൾക്കെതിരെയുള്ള ലിംഗദേദ വിവേചനം അക്രമങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ സമത്വജ്വാല തെളിയിച്ചു. ജെൻഡർ പാർലമെന്റും ഇതിൻറെ ഭാഗമായി നടന്നു. വളണ്ടിയർമാർക്ക് പിടിഎ പ്രസിഡൻറ് സബീഷ് കുന്നങ്ങോത്ത് സമത്വജാല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പ്രിൻസിപ്പാൾ നിഷ.വി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രനീഷ്. ഒ എം , പ്രജീഷ കെ, രജീഷ് വി., സജിത്ത് കെ, അനീഷ് പാലിയിൽ എന്നിവർ നേതൃത്വം നൽകി.