BREAKING NEWS
dateTUE 1 JUL, 2025, 9:53 AM IST
dateTUE 1 JUL, 2025, 9:53 AM IST
back
Homesections
sections
SREELAKSHMI
Mon Jun 23, 2025 11:49 AM IST
താന്‍ പിടിച്ചത് എൽ.ഡി.എഫിന്റെ വോട്ടുകള്‍ ;യു.ഡി.എഫ് കണ്ണു തുറക്കണമെന്ന് അൻവർ
NewsImage

നിലമ്പൂര്‍: താന്‍ പിടിച്ച വോട്ടുകള്‍ എല്‍ഡിഎഫിന്റേതെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍. ഒന്‍പത് റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ അന്‍വര്‍ പതിനായിരത്തിലേറെ വോട്ട് സ്വന്തമാക്കിക്കഴിഞ്ഞു. താൻ പിടിച്ചത് യു.ഡി. എഫ് വോട്ടുകളാണ് എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അൻവർ തന്ന വന്നു കണ്ട മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പിണറായിസത്തിനെതിരെയാണ് താൻ വോട്ട് പിടിച്ചത്. ഭൂരിപക്ഷവും വോട്ടുകള്‍ പിടിച്ചിരിക്കുന്നത് എല്‍ഡിഎഫ് കാമ്പില്‍ നിന്നാണ്. വോട്ടിങ് പൂര്‍ത്തിയായി വോട്ടിങ് ശതമാനം പരിശോധിക്കുമ്പോള്‍ അത് മനസിലാകും. എം.പിമാരും എം.എല്‍.എമാരും തലകുത്തി മറിഞ്ഞിട്ടും 40 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോഴേക്കും തനിക്ക് 10000 വോട്ട് നേടാനായി. മലയോര കര്‍ഷകരുടെ വിഷയങ്ങൾ പരിഗണിക്കാതെ, അവർ നേരിടുന്ന വന്യജീവി ആക്രമങ്ങള്‍ക്ക് പരിഹാരം കാണാതെ 2026ല്‍ എളുപ്പത്തില്‍ ആർക്കും സർക്കാർ രൂപീകരിക്കാന്‍ കഴിയില്ല.-അൻവർ പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE