BREAKING NEWS
dateTHU 12 DEC, 2024, 9:14 AM IST
dateTHU 12 DEC, 2024, 9:14 AM IST
back
HomeRegional
Regional
SREELAKSHMI
Tue Dec 10, 2024 11:28 AM IST
'പൊക്കിൾക്കൊടി കഴുത്തിലൂടെ ചുറ്റിയിരുന്നു, പൊതിഞ്ഞത് ചുവന്ന തുണിയിൽ'; നെല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത
NewsImage

കൊയിലാണ്ടി : നെല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു.ഒന്നരയോടെ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിലായിരുന്നു.

ചുവന്ന തുണിയിൽപ്പൊതിഞ്ഞ് അര ഭാ​ഗം മാത്രം കാണുന്ന നിലയിലായിരുന്നു നവജാതശിശുവിന്റെ മൃതദേഹം കാണപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പ്രതികരിച്ചു. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. അടുത്തുചെന്ന് നോക്കിയപ്പോൾ അഴുകിയ ​ഗന്ധം അനുഭവപ്പെട്ടു. ഇക്കാര്യം പോലീസിനെ അറിയിച്ചു. പോലീസും ഫയർ ഫോഴ്സും ചേർന്നാണ് മൃത​ദേഹം കരയ്ക്കടുപ്പിച്ചത്.

"മുത്താമ്പി, നടേരി, നെല്യാടി എന്നീ പാലങ്ങൾ സമീപത്തുണ്ട്. മൃതദേഹം ഈ ഭാ​ഗങ്ങളിൽ എവിടെ നിന്നെങ്കിലും ഒഴുകി വന്നതായിരിക്കാം. ഞങ്ങൾ കാണുമ്പോൾ ഇത് പുഴയോട് ചേർന്നുള്ള പുല്ലിൽ തട്ടി നിൽക്കുകയായിരുന്നു. ഒഴുകിപ്പോവാതിരിക്കാനുള്ള വഴി നോക്കിയിട്ടാണ് പോലീസിനെ വിവരമറിയിച്ചത്. മൃതദേഹത്തിൽനിന്ന് ചെറുതായി ദുർ​ഗന്ധം വമിക്കുന്നുണ്ടായിരുന്നെങ്കിലും അധികം പഴക്കമുള്ളതായി തോന്നിയില്ല." നാട്ടുകാർ വിശദീകരിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE