തിരുവങ്ങൂർ: ജോലിക്കിടെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് മധ്യവയസ്‌കൻ മരിച്ചു.ചെറുപുനത്തിൽ സ്വാമി (63) ആണ് മരിച്ചത്. ബന്ധുവീട്ടിലെ പഴയ കോൺക്രീറ്റ് വീട് പൊളിച്ചുകൊണ്ടിരിക്കെയാണ് അപകടം. അരക്ക് മുകളിൽ സ്ലാബിൽ കുടുങ്ങി ഏറെ സമയം കഴിഞ്ഞാണ് അടുത്ത വീട്ടുകാർ സംഭവമറിയുന്നത്. മറ്റാരും ജോലി സ്ഥലത്തുണ്ടായിരുന്നില്ല.
ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശുഭ. മകൻ: സബീഷ്. മരുമകൾ: സോണിമ. സഹോദരങ്ങൾ: രാമൻ, ശശി, അമ്മുക്കുട്ടി, പുഷ്പ, പരേതനായ ബാലൻ.