
വടകര: കോട്ടപ്പള്ളിയില്‍ എക്‌സൈസ് സംഘം 14 കുപ്പി വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. കോട്ടപ്പള്ളി പിലാച്ചേരി ബാബുവിനെയാണ് (58) വടകര എക്‌സൈസ് സര്‍ക്കിള്‍ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സയിദ് മുഹമ്മദും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. കോട്ടപ്പള്ളി വില്ലേജ് ഓഫീസ് പരിസരത്ത് മദ്യം വില്‍പന നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
പരിശോധനയില്‍ അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍ ഉനൈസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മുസ്ബിന്‍, ശ്യാംരാജ്, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.