
കുറ്റ്യാടി: തളീക്കരയിൽ പെയിന്റിങ് ജോലിക്കിടെ അതിഥിത്തൊഴിലാളി ഷോക്കേറ്റു മരിച്ചു. ജാർഖണ്ഡ് സ്വദേശി മുഹമ്മദ് അസിസ് അൻസാരിയാണ് (21) മരിച്ചത്. പുതിയ വീട്ടിൽ പെയിന്റിങ്ങിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ കുറ്റ്യാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.