BREAKING NEWS
dateTUE 31 MAR, 2026, 6:07 AM IST
dateTUE 31 MAR, 2026, 6:07 AM IST
back
Homesections
sections
Aswani Neenu
Tue Sep 03, 2024 12:22 PM IST
ട്രെയിനിൽ നിന്നും വീണ് പയ്യോളി സ്വദേശി മരിച്ചു
NewsImage

കൊയിലാണ്ടി: ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ പയ്യോളി സ്വദേശി മരിച്ചു. അരങ്ങാടത്ത് പട്ടേരി റയീസ് (33) ആണ് മരിച്ചത്. 12686 മംഗലാപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നാണ് കൊയിലാണ്ടിക്ക് സമീപം വീണത്. തുടർന്ന് ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിങ്കളാഴ്ച രാത്രി എട്ടേ കാലോടെ കൊയിലാണ്ടിക്കും ചെങ്ങോട്ടുകാവിനുമിടയിലാണ് അപകടം. ട്രെയിനില്‍ നിന്നു വീഴുന്നത് കണ്ട യാത്രക്കാര്‍ ചെയിന്‍ വലിക്കുകയായിരുന്നു. ട്രെയിന്‍ പൊയില്‍ക്കാവില്‍ നിര്‍ത്തിയ ശേഷം കൊയിലാണ്ടി പോലീസും അഗ്‌നി രക്ഷാ സേനയും തെരച്ചില്‍ നടത്തുന്നതിനിടെ ചെങ്ങോട്ടുകാവില്‍ നിന്നാണ് റയീസിനെ കണ്ടെത്തിയത്. വിദേശത്തേക്ക് പോവുന്നതിനാവശ്യമായ മെഡിക്കല്‍ ചെക്കപ്പിന് ചെന്നൈയിലേക്ക് പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്. എരിപ്പറമ്പില്‍ റസാഖിന്റെയും ജമീലയുടെയും മകനാണ് റയീസ്. ഭാര്യ: ആയിഷ. മകന്‍: ആദം ഇഷാന്‍.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE