
കൊയിലാണ്ടി: മുനിസിപ്പാലിറ്റി 33 ആം വാർഡ് എൽ ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി കെ. ജയദേവന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബസ് സ്റ്റാൻഡിന് പിൻവശം ബി എസ് എം കോംപ്ലക്സ് പരിസരത്ത് സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ അഡ്വ എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് എ.ടി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. പി കെ കബീർ സലാല, മാങ്ങോട്ട് സുരേന്ദ്രൻ, സ്ഥാനാർത്ഥി സി കെ. ജയദേവൻ, പി ശശിധരൻ, അഡ്വ. ടി കെ രാധാകൃഷ്ണൻ, സുരേഷ് മേലെപുറത്ത്, സുരഭി മേലേപ്പുറത്ത്, രാജേഷ് കോരംകണ്ടി, പി പി മുകുന്ദൻ, കൗൺസിലർ എ ലളിത, ടി ശശിധരൻ, തേജ ചന്ദ്രൻ ബി ടി, ഫിറോസ്.കെ പി, ചന്ദ്രൻ, പി ബിജു എന്നിവർ സംസാരിച്ചു.