കൊയിലാണ്ടി: പതിന്നാലുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് മൂന്നുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ. പുതുപ്പാടി എലോക്കര കുന്നുമ്മൽവീട്ടിൽ മുസ്തഫ(52)യെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. നൗഷാദലി ശിക്ഷിച്ചത്. 2022-ലാണ് സംഭവം, നോമ്പുകാലത്തു പള്ളിയിൽ നിസ്കരിക്കാൻവന്ന കുട്ടിയെ പ്രതി മൊബൈൽ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാണിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പ്രതി സമാനസ്വഭാവമുള്ള മൂന്നുകേസിൽ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകേസിൽ വിചാരണനേരിടുന്നുമുണ്ട്.
താമരശ്ശേരി പോലീസ് രജിസ്റ്റർചെയ്ത കേസ് സബ് ഇൻസ്പെക്ടർ പി.ഡി. റോയിച്ചനാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.