BREAKING NEWS
dateFRI 17 JAN, 2025, 4:36 AM IST
dateFRI 17 JAN, 2025, 4:36 AM IST
back
Homeentertainment
entertainment
Aswani Neenu
Fri Mar 01, 2024 01:23 PM IST
ആർ.എസ്.എസ്. പ്രവർത്തകർക്ക് മർദനം; സി.പി.എം. പ്രവർത്തകർക്ക് തടവും പിഴയും വിധിച്ച് കൊയിലാണ്ടി കോടതി
NewsImage

കൊയിലാണ്ടി: കക്കോടിയിലെ ആർ.എസ്.എസ്. പ്രവർത്തകൻ കമലക്കുന്നുമ്മൽ ഷാജി, വിനോദ് എന്നിവരെ ആക്രമിച്ചകേസിൽ എട്ട് സി.പി.എം. പ്രവർത്തകർക്ക് മൂന്നുമാസം തടവും 10,000 രൂപ പിഴയും വിധിച്ചു. കക്കോടി കമലക്കുന്നുമ്മൽ ഷിബുലാൽ(33), വിഷ്ണുപ്രസാദ്(20), ഷിജു(38), ഷാലു(24), ശരത്(21), അർജുൻ(29), മനോജ്(45), പുരുഷോത്തമൻ(50) എന്നിവരെയാണ് കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടാഴ്ച വെറും തടവ് അനുഭവിക്കണം.

പ്രോസിക്യൂഷനുവേണ്ടി കൊയിലാണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി.സി. ജവാദ് ഹാജരായി. എലത്തൂർ എസ്.ഐ. എസ്. അനീഷ് ആണ് കേസ് അന്വേഷിച്ചത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE