BREAKING NEWS
dateFRI 12 JUN, 2026, 11:25 AM IST
dateFRI 12 JUN, 2026, 11:25 AM IST
back
Homeregional
regional
Aswani Neenu
Sat Jun 08, 2024 12:40 PM IST
കൊയിലാണ്ടിയിൽ യാത്രക്കാരെ ഒഴിപ്പിച്ച് ബസ് പിടിച്ചെടുത്തു
NewsImage

കൊയിലാണ്ടി : വർക്ക് ഷോപ്പ് ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നൽകാത്തതിനെത്തുടർന്നുള്ള കേസിൽ, കൊയിലാണ്ടി മുൻസിഫ് കോടതി ഉത്തരവുപ്രകാരം കോഴിക്കോട്-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകീട്ട് പോലീസ് സഹായത്തോടെ യാത്രക്കാരെ കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ഇറക്കിയശേഷമാണ് ബസ് പിടിച്ചെടുത്തത്. എന്നാൽ ഒരുവർഷം മുമ്പ് ബസിന്റെ ഉടമസ്ഥാവകാശം കൈമാറിയതാണെന്നും നിലവിൽ കൂത്തുപറമ്പ് ഷാനിമാസിൽ വി.പി. ഷാഹിദയാണ് ഉടമയെന്നും ഇവരുടെ മകൻ ഷാഫിർ പറഞ്ഞു.

യാത്രക്കാരെ ഇറക്കിവിട്ട് ബസ് പിടിച്ചെടുത്തതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബസ് പിടിച്ചെടുത്തത് താത്‌കാലികമായ നടപടിക്രമമാണെന്നും ഉടമ മാറിയ വിവരംകാണിച്ച് കോടതിയിൽ ഹർജി നൽകിയാൽ ബസ് വിട്ടുകൊടുക്കുമെന്നും കോടതി അധികൃതർ അറിയിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE