കൊച്ചി: എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരി കല്യാണിയുടെ മൃതദേഹം സംസ്‌കരിച്ചു. തിരുവാണിയൂരിലെ പൊതു ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ആയിരങ്ങളാണ് കല്യാണിക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കൊലപാതകം നടന്നത്. ബസ് യാത്രക്കിടെ കൂടെയുണ്ടായിരുന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു അമ്മ ആദ്യം നൽകിയ മൊഴി. പിന്നീട് പൊലീസ് നടത്തിയ അന്വഷണത്തിന്റേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പുഴയിലെറിഞ്ഞതായി അമ്മ മൊഴി നൽകി. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ പുലർച്ചെ രണ്ട് മണിയോടെ മൂഴിക്കുളം പാലത്തിന്റെ അടിയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു