BREAKING NEWS
dateMON 27 APR, 2026, 11:17 PM IST
dateMON 27 APR, 2026, 11:17 PM IST
back
Homeregional
regional
SREELAKSHMI
Mon Apr 27, 2026 09:33 AM IST
കുറ്റ്യാടിയിൽ കൊച്ചുകുട്ടികളുടെ കിടക്കയിലും ടോയ്‌ലറ്റിലും കണ്ടെത്തിയത് അഞ്ച് വിഷപാമ്പുകളെ
NewsImage

കുറ്റ്യാടി : കൊച്ചു കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലും തലയിണയിലും സമീപത്തെ ടോയ്‌ലറ്റിലുമടക്കം ഉഗ്രവിഷമുള്ള പാമ്പുകളെ കണ്ടെത്തി. 

കുറ്റ്യാടി മേത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിലാണ് സംഭവം. ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പുകളെയാണ് കണ്ടത്.രണ്ടു ചെറിയ കുട്ടികളാണ് മുറിയിൽ കിടന്നുറങ്ങിയിരുന്നത്. കിടക്കയിൽ തലയിണ വയ്‌ക്കുന്ന ഭാഗത്ത് പാമ്പിനെ വീ‌ട്ടുകാർ‌ കണ്ടു. ഇതിനുപിന്നാലെ തൊട്ടടുത്ത മുറിയിൽ നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി. ശുചിമുറിയിൽ കയറിയപ്പോൾ അവിടെനിന്നും ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പിനെ കിട്ടി. ഇതോടെ അയൽക്കാരുടെ സഹായത്തോടെ വീട്ടിൽ പരിശോധന നടത്തി. ഇതിനിടെ അടുത്തുള്ള മറ്റൊരു മുറിയിൽ നിന്നുമടക്കം പാമ്പിനെ കിട്ടി. ആകെ അഞ്ച് പാമ്പുകളെയാണ് കണ്ടത്

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE