BREAKING NEWS
dateTUE 4 AUG, 2026, 8:37 PM IST
dateTUE 4 AUG, 2026, 8:37 PM IST
back
Homeregional
regional
SREELAKSHMI
Tue Aug 04, 2026 08:16 AM IST
വളയത്ത് സ്‌കൂട്ടർ ബസിനടിയിൽപ്പെട്ട് എട്ടുവയസുകാരി മരിച്ചു
NewsImage

നാദാപുരം: സ്‌കൂട്ടറില്‍ സഞ്ചരിക്കവേ സ്വകാര്യ ബസിനടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ എട്ടുവയസുകാരി വിദ്യാര്‍ഥിനി മരിച്ചു. വളയംകുയ്‌തേരിയിലെ കൊയോലിന്റെ വീട്ടിലെ മുഹമ്മദിന്റെ മകള്‍ ഫാത്തിമ മുഹമ്മദാണ് മരിച്ചത്. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. 

വളയം-കുറുവന്തേരി റോഡിലെ വണ്ണാര്‍കണ്ടി ജംഗ്ഷനില്‍ വൈകിട്ട് 3.20നാണ് അപകടം. മാതാവ് സല്‍മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സ്‌കൂട്ടറില്‍ കുയ്‌തേരിയിലെ വീട്ടില്‍ നിന്ന് ഉമ്മയുടെ വീടായ താനക്കോട്ടൂര്‍ കോമത്തേക്ക് പോകുമ്പോഴാണ് അപകടം. റോഡിലെ വെള്ളക്കെട്ട് കാരണം സ്‌കൂട്ടര്‍ റോഡിന്റെ വലതുവശത്തുകൂടി എടുത്തപ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വന്ന സ്വകാര്യ ബസില്‍ ഇടിച്ച് സ്‌കൂട്ടര്‍ ബസിനടിയില്‍പ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടന്‍ വളയം ഗവ. ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി തലശ്ശേരിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. അപകടത്തില്‍ മാതാവ് സല്‍മയ്ക്കും സഹോദരങ്ങള്‍ക്കും പരിക്കുണ്ട്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE