BREAKING NEWS
dateMON 3 AUG, 2026, 5:53 PM IST
dateMON 3 AUG, 2026, 5:53 PM IST
back
Homesections
sections
SREELAKSHMI
Sun Oct 13, 2024 01:38 PM IST
മുചുകുന്ന് ഗവണ്‍മെന്റ് കോളേജിലെ കൊലവിളി മുദ്രാവാക്യം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
NewsImage

കൊയിലാണ്ടി: മുചുകുന്ന് ഗവണ്‍മെന്റ് കോളേജില്‍ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു. കൊലവിളി നടത്തിയതിനും മതസ്പര്‍ദ വളര്‍ത്തുന്ന രീതിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കോളേജില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും കെ.എസ്.യുവിന്റെയും എംഎസ്എഫിന്റെയും പ്രവര്‍ത്തകര്‍ക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നു.കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യു.യു.സി, ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കെഎസ്‌യു-എംഎസ്എഫ് സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. എസ്.എ.എഫ്.യുടെ കുത്തകയായിരുന്ന കോളേജില്‍ കെഎസ്‌യു-എംഎസ്എഫ് സഖ്യം വിജയിച്ചതാണ് സംഘര്‍ഷങ്ങളിലേക്ക് നയിച്ചത്. ഈ സമയത്ത് കോളേജിന് സമീപത്ത് എത്തിയ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE