BREAKING NEWS
dateWED 25 JUN, 2025, 5:35 AM IST
dateWED 25 JUN, 2025, 5:35 AM IST
back
Homeregional
regional
Aswani Neenu
Sat Jun 21, 2025 01:07 PM IST
വായന ദിനത്തിൽ അക്ഷരപ്പുരയൊരുക്കി
NewsImage

അത്തോളി: വായന വസന്തമൊരുക്കി ശ്രദ്ധേയമാവുകയാണ് കോതങ്കൽ ഗ്രാമത്തിലെ സഹവാസികളുടെ കൂട്ടായ്മ. പി.എൻ. പണിക്കരുടെ ഓർമ്മദിനത്തിൽ ഗ്രന്ഥാലയം യാഥാർഥ്യമാക്കിയതിൻ്റെ സന്തോഷത്തിലാണ് സംഘാടകർ. കോതങ്കൽ ഉറവ റസിഡൻ്റ്സ് അസോസിയേഷനാണ് ഗ്രന്ഥാലയ സംഘാടകർ.

ഗുരുശ്രേഷ്ഠ പുരസ്കാ ജേതാവ് പൃഥ്വീരാജ് മൊടക്കല്ലൂർ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു. ഉറവ പ്രസിഡൻ്റ് കെ.പി.സത്യൻ അധ്യക്ഷനായി. വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ബാലവേദി അംഗങ്ങളെ ചേളന്നൂർ എസ്.എൻ. കോളേജ് അസി.പ്രൊഫസർ ഡോ. അനുസ്മിത ജോബി പുരസ്കാരം നൽകി അനുമോദിച്ചു.

ഗ്രന്ഥശാല രക്ഷാധികാരി വി.കെ. സത്യനാഥൻ പ്രതിഭാസമാദരണം നടത്തി. ഉള്ളിയേരി പബ്ലിക്ക് ലൈബ്രറി പ്രസിഡൻ്റ് പി. പ്രദീപ് കുമാർ, ആകാശവാണി ആർട്ടിസ്റ്റ് ജോബി മാത്യു, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിജു തയ്യിൽ, കവി രഘുനാഥൻ കൊളത്തൂർ, എഴുത്തുകാരായ ജയറാം ചിത്രപ്പറ്റ, ദിനൻ രാഘവ് എന്നിവർ പ്രസംഗിച്ചു. നിഷ രജീഷ് സ്വാഗതവും ഇ.എം.ശശി നന്ദിയും പറഞ്ഞു. റസിഡൻറ് അസ്സോസിയേഷൻ പ്രസിഡണ്ട് കെ.പി. സത്യന്റെ നേതൃത്വത്തിലാണ് പുസ്തക ശേഖരണം നടത്തിയത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE