BREAKING NEWS
dateWED 16 SEPT, 2026, 4:20 AM IST
dateWED 16 SEPT, 2026, 4:20 AM IST
back
Homeregional
regional
SREELAKSHMI
Mon Sep 14, 2026 10:46 AM IST
നാദാപുരത്ത് നിന്ന് എട്ട് വർഷമായി കാണാതായ മകനെ കാത്ത് കണ്ണീരോടെ മാതാപിതാക്കൾ
NewsImage

നാദാപുരം: കാണാതായ മകന്റെ തിരിച്ചുവരവ് കാത്ത് എട്ടു വർഷമായി കണ്ണീരോടെ കഴിയുകയാണ് വാണിമേൽ ഒലിയോട്ട് പള്ളിക്ക് സമീപത്തെ വടേക്കണ്ടി അസീസും താഹിറയും. 2018 മേയ് അഞ്ചിനാണ് ഇവരുടെ മകൻ മുഹമ്മദ് അസ്‌ലഹിനെ കാണാതായത്. ഇതുവരെയും മകനെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. നേരത്തെ രണ്ടു തവണ വീട്ടിൽ നിന്നും പോയെങ്കിലും അന്ന് വേഗം തിരിച്ചെത്തിയിരുന്നു.

പത്താം ക്ലാസും പ്ലസ്ടുവും പൂർത്തിയാക്കി ഡിഗ്രി പഠനത്തിന് ചേർന്ന അസ്‌ലഹ്, പഠനം തുടരുന്നതിനിടയിലാണ് നേരിയ തോതിലുള്ള മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയത്. തുടർന്ന് ഇതിനുള്ള ചികിത്സ നടത്തിവരുന്നതിനിടയിലാണ് തിരോധാനം. നാലു മക്കളിൽ രണ്ടാമത്തെയാളും കുടുംബത്തിലെ ഏക ആൺകുട്ടിയുമാണ് അസ്‌ലഹ്.മകൻ പോയതുമുതൽ മാതാപിതാക്കൾ പൊലീസിലും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കുമടക്കം പരാതി നൽകി അവൻ തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.തീർഥാടന കേന്ദ്രങ്ങളിലും പ്രധാന സ്ഥലങ്ങളിലെല്ലാം മകനെ കാണുമെന്ന പ്രതീക്ഷയിൽ കുടുംബം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE