വടകര: നടക്കുതാഴ അക്ലോത്ത് നട അരക്കുളങ്ങര റോഡില്‍ 1.820 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ്പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി എസ്.കെ.ആലമാണ് (28) പിടിയിലായത്. ഇവിടെ ജോലി ചെയ്യുന്ന ആലം നാട്ടില്‍ നിന്ന് കഞ്ചാവുമായി വന്നപ്പോഴാണ് പിടികൂടിയത്. കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഷൈലേഷ്.പി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനോദന്‍.എന്‍.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാഹുല്‍ ആക്കിലേരി, സന്ദീപ്.സി.വി, മുഹമ്മദ് റമീസ്.കെ, അഖില്‍.കെ.എം, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഷ.എന്‍.കെ, രേഷ്മ.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ രാജന്‍.പി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.