
കോഴിക്കോട്: കുറ്റ്യാടിയിൽ എസ്ഐആറുമായി(തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം) ബന്ധപ്പെട്ട വിവരങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നതിൽ ബിഎൽഒക്ക് പിഴവ് സംഭവിച്ചതായി പരാതി. കുറ്റ്യാടി പഞ്ചായത്തിലെ 106 ബൂത്തിൽ അഞ്ഞൂറോളം പേർ ഹിയറിങ്ങിനു പോകേണ്ട സാഹചര്യമാണുള്ളത് .
പൂരിപ്പിച്ച ഫോം ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നതിലാണ് പിഴവ് സംഭവിച്ചത്. 2002-ൽ വോട്ട് ഉണ്ടായിരുന്നവരുടെ ബന്ധുക്കളുടെ രേഖകൾ ബിഎൽഒ ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നതിലാണ് പിഴവ് വന്നത്. ഇതോടെ ആളുകൾ വോട്ടർ പട്ടികയിൽനിന്നു പുറത്തായി. 500-ഓളം പേരാണ് പട്ടികയിൽ ഇല്ലാത്തത്.എന്നാൽ, താൻ അധികൃതരുമായി സംസാരിച്ചു എന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രേഖകൾ വീണ്ടും പരിശോധിച്ച് ഹിയറിങ് ഒഴിവാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട് എന്നുമാണ് ബിഎൽഎയുടെ വാദം