കോഴിക്കോട്: അരയിടത്തുപാലത്ത് നടന്ന ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മറിഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്കായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ, ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം.ബൈക്കിൽത്തട്ടി നിയന്ത്രണംവിട്ട ബസ് തലകീഴായിമറിയുകയായിരുന്നു. അന്‍പതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.