
വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കർ തെളിവുകൾ നശിപ്പിക്കാൻ തന്റെ ഫോൺ റീസെറ്റ് ചെയ്‌തതായി കണ്ടെത്തി. ജില്ലാ ഫോറൻസിക് ലാബിലെ പരിശോധനയിലാണ് കണ്ടെത്തൽ. ചോദ്യംചെയ്യലിൽ ജിതിൻ ഇക്കാര്യം സമ്മതിക്കുകയും ചെയ്‌തു.
വിദഗ്‌ദ്ധ പരിശോധനയ്‌ക്കായി ഉടൻതന്നെ ഫോൺ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയയ്ക്കും. ഇതിനായി എസ്ഐടി ഇന്ന് കോടതിയിൽ അപേക്ഷ നൽകും.അതേസമയം, ജിതിൻ ഭാസ്‌കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പാണ് കേസിൽ ജിതിൻ അറസ്റ്റിലാവുന്നത്. ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് തിരുവള്ളൂർ സ്വദേശിയായ ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്.