
നാദാപുരം: 12 വയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവും 20000 രൂപ പിഴയും ശിക്ഷ. മാഹി പാറക്കല്‍ മുകുന്ദ മാല രാജീവനെയാണ് (63) നാദാപുരം പോക്‌സോ കോടതി ജഡ്ജി ദേവന്‍ കെ.മേനോന്‍ ശിക്ഷിച്ചത്.
കുട്ടിയെ ബൈക്കില്‍ കയറ്റി പലസ്ഥലങ്ങളിലും കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തി എന്ന കേസിലാണ് ശിക്ഷ. 2023ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിക്ക് സമ്മാനം നല്‍കി പല ദിവസങ്ങളിലും ഉപദ്രവിക്കുകയായിരുന്നു.
ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.കെ.മനീഷ്, എഎസ്‌ഐ വൈജ എന്നിവരാണ്അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി 9 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. പ്രതിക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിക്കേണ്ടതിന് താല്‍ക്കാലിക ജാമ്യം അനുവദിച്ചു.