കണ്ണൂർ: കോൺഗ്രസിൽ ചേർന്ന മുൻ ബി ജെ പി നേതാവ് സന്ദീപ് വാര്യർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോർച്ച. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് അഴീക്കോട് നടന്ന യുവമോർച്ച പ്രകടനത്തിനിടെയാണ് സന്ദീപിനെതിരെ കൊലവിളി മുദ്രാവാക്യമുയർത്തിയത്.
യുവമോർച്ച പ്രവർത്തകർ സന്ദീപ് വാര്യരെ, 'മുപ്പത് വെള്ളി കാശ് വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചി' എന്ന് വിളിച്ചു. കൂടാതെ പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെ കൂട്ടുപിടിച്ചെന്നും പറയുന്നു. 'ഒറ്റുകാരാ സന്ദീപേ പട്ടാപ്പകലിൽ പാലക്കാട് നിന്നെ ഞങ്ങൾ എടുത്തോളാം' എന്നാണ് ഭീഷണി മുഴക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.