തൃശൂർ: നടുറോഡിൽ യുവതിയെ മുൻ ഭർത്താവ് കുത്തിവീഴ്‌ത്തി.പുതുക്കാട് സെന്ററിൽ രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ബബിത എന്ന യുവതിക്കാണ് കുത്തേറ്റത്. മുൻ ഭർത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്.
പുതുക്കാട്ടെ ഒരു ബാങ്കിൽ ശുചീകരണ തൊഴിലാളിയാണ് ബബിത. രാവിലെ ജോലിക്കായി പോകവേയായിരുന്നു നടുറോഡിൽവച്ച് ലെസ്റ്റിൻ ആക്രമിച്ചത്. മൂന്നുവർഷം മുൻപാണ് ബബിതയും ലെസ്റ്റിനും വിവാഹമോചിതരായത്. എന്നാൽ പിന്നീടും ലെസ്റ്റിനുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. ബബിതയെ കുത്തിയതിന് പിന്നാലെ ലെസ്റ്റിൻ പുതുക്കാട് സ്റ്റേഷനിലെത്തി കീഴടങ്ങി.