BREAKING NEWS
dateTHU 19 JUN, 2025, 8:36 PM IST
dateTHU 19 JUN, 2025, 8:36 PM IST
back
Homeregional
regional
SREELAKSHMI
Wed Jun 18, 2025 12:41 PM IST
ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോളിൽ കമ്പി കഷ്‌ണം കണ്ടെത്തിയതായി പരാതി
NewsImage

പാലക്കാട്: പാരസെറ്റമോളിൽ കമ്പി കഷ്‌ണം കണ്ടെത്തിയതായി പരാതി. പാലക്കാട് മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോളിലാണ് കമ്പിയുടെ കഷ്ണം കണ്ടെത്തിയത്. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിയ മരുന്നിലായിരുന്നു കമ്പിയുടെ കഷ്ണം കണ്ടത്. മകന് മരുന്ന് നൽകാനായി പാരസെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പിയുടെ കഷ്ണം ഉള്ളിൽ ഇരിക്കുന്നത് കണ്ടത്.

സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിൽ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. സംഭവത്തിൽ നഗരസഭയും പരാതി നൽകും. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി മുഹമ്മദ് ബഷീർ പ്രതികരിച്ചു. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE