BREAKING NEWS
dateTUE 17 FEB, 2026, 12:38 AM IST
dateTUE 17 FEB, 2026, 12:38 AM IST
back
Homeregional
regional
SREELAKSHMI
Mon Feb 16, 2026 11:45 AM IST
നാദാപുരത്ത് ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച് റോഡിൽ വിവാഹ സംഘത്തിൻ്റെ ആഘോഷം
NewsImage

നാദാപുരം: സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിൻ്റെ ആഘോഷം. നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ പേരോട് ടൗണിലാണ് ഒരു കൂട്ടം യുവാക്കൾ ഗതാഗതം തടസ്സപെടുത്തുകയും , ജീവന് അപകടം ഉണ്ടാക്കും വിധം പ്രഹര ശേഷിയുള്ള പടക്കങ്ങൾ റോഡിൽ നിരത്തി തീ കൊളുത്തിയത്.

കോറോത്ത് മൊയ്തു എന്നയാളുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടകരമായ ആഘോഷം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ നാദാപുരം പോലീസ് കേസ് എടുത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE